കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Monday 27 May 2024 1:12 AM IST
നാദാപുരം: വിൽപനയ്ക്കായി കൊണ്ടുപോയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊൻമേരി പറമ്പിൽ സ്വദേശി അക്കായി താഴെ കുനിയിൽ എ. കെ. അമലിനെ (26) ആണ് നാദാപുരം എസ്.ഐ.എം. നൗഷാദ് അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് പ്ലാസ്റ്റിക് കവറിലാക്കി സ്കൂട്ടറിൽ സൂക്ഷിച്ച 45 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കുനിങ്ങാട് തണ്ണീർ പന്തൽ റോഡിൽ ഹയാത്തുൽ ഇസ്ലാം മദ്രസ ബസ് സ്റ്റോപ്പിന് സമീപം വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം ഡി.വൈ.എസ്.പി പി.എൽ. ഷൈജുവിൻ്റെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ രാമത്ത് മനോജ്, സദാനന്ദൻ വളളിൽ , സിവിൽ പൊലീസ് ഓഫിസർ കെ. ലതീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.