ഇസ്ര സനദ് ദാന സമ്മേളനം ഇന്ന്

Tuesday 28 May 2024 12:19 AM IST

വാടാനപ്പിള്ളി: ഇസ്ര വിമൺസ് കോളേജിൽ നിന്നും ഹാദിയ, ആലിമ, അദവിയ്യ കോഴ്‌സുകൾ പൂർത്തീകരിച്ച 88 വിദ്യാർത്ഥിനികൾക്കുള്ള ബിരുദ ദാനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് രാവിലെ തളിക്കുളം നസീബ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനം സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സയ്യിദത്ത് ഷരീഫ മറിയം, സയ്യിദത്ത് സൗദ ബീവി തിരൂർക്കാട്, സയ്യിദത്ത് ബുഷറ ബീവി എന്നിവർ ബിരുദദാനം നിർവഹിക്കും. ബഷീർ റഹ്മാനി, പി.എം. ഹംസ ഹാജി, പി.എസ്. മുഹമ്മദലി, സുഹൈൽ സഖാഫി, ആർ.കെ. മുഹമ്മദലി, സയ്യിദ് ജലാൽ അഹ്‌സനി, ജംഷാദ് സഖാഫി, നിസാർ സഖാഫി, ഹാഫിള് നബീൽ അസ്ഹരി എന്നിവർ സംബന്ധിക്കും.

Advertisement
Advertisement