കരയോഗം പൊതുയോഗം

Tuesday 28 May 2024 1:06 AM IST

വൈക്കം : കിഴക്കുംചേരി വടക്കേമുറി 1878ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും വനിതാ സമാജം വാർഷിക സമ്മേളനവും താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്.ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ.ആർ.നായർ എൻഡോവ്‌മെന്റ് വിതരണവും, വനിതാ സമാജം പ്രസിഡന്റ് ജഗദംബിക എള്ളുകടവ് പുരസ്‌കാര വിതരണവും നടത്തി. ഗുരുവായൂരപ്പൻ അഷ്ടപതി പുരസ്‌കാര ജേതാവ് വൈക്കം ജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി എം.വിജയകുമാർ, ബി.ജയകുമാർ തെയ്യാനത്തുമഠം, വനിതാസമാജം സെക്രട്ടറി അംബിക രാംകുമാർ, പി.എൻ രാധാകൃഷ്ണൻ നായർ, കെ.ജയലക്ഷ്മി, മീരാ മോഹൻദാസ്, രമ്യ ശിവദാസ്, അഭിലാഷ്.ബി.നായർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement