അഴീക്കോട് ഫൗണ്ടേഷൻ ചെയർമാൻ സമദാനി, ജനറൽ സെക്രട്ടറി ജയരാജ് വാര്യർ

Tuesday 28 May 2024 12:00 AM IST

തൃശൂർ: സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ ചെയർമാനായി എം.പി അബ്ദുസമദ് സമദാനിയെയും ജനറൽ സെക്രട്ടറിയായി ജയരാജ് വാര്യരെയും വീണ്ടും തിരഞ്ഞെടുത്തു. രാജൻ തലോർ (തൃശൂർ), കെ. സുദർശനൻ (തിരുവനന്തപുരം) എന്നിവരെ വൈസ് ചെയർമാൻമാരായും മോൻസി വർഗീസ് (കോട്ടയം), പി.ഐ. സുരേഷ് ബാബു (തൃശൂർ) എന്നിവരെ സെക്രട്ടറിമാരായും എൻ. രാജഗോപാലൻ (തൃശൂർ) ട്രഷററായും ഈപ്പൻ നൈനാൻ (ചെങ്ങന്നൂർ ) നിർവാഹക സമിതി അംഗമായും തിരഞ്ഞെടുത്തു. എരവിമംഗലത്തെ സുകുമാർ അഴീക്കോട് സ്മാരക സമിതി യാഥാർത്ഥ്യമാക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സാഹിത്യ അക്കാഡമിയുടെ അനാസ്ഥയിൽ യോഗം പ്രതിഷേധിച്ചു. സ്മാരകം ഉടൻ യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ സമാന സംഘങ്ങളുമായി ചേർന്ന് പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകും. ചെയർമാൻ അബ്ദുസമദ് സമദാനി അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ രാജൻ തലോർ, ജയരാജ് വാര്യർ, മോൺസി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement