നേതൃത്വ പരിശീലനം സംഘടിപ്പിച്ചു

Tuesday 28 May 2024 12:17 AM IST

കോട്ടയം : സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുൻനിറുത്തി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ പ്രതിനിധി സംഗമവും നേതൃത്വ പരിശീലനവും സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോട്ടയം മുനിസിപ്പൽ കൗൺസിലർ ടി.സി റോയി, കോ-ഓർഡിനേറ്റർമാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫൻ, ലൈല ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയിൽ നിന്നുള്ള സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.

Advertisement
Advertisement