നിരവധി കേസുകളിലെ പ്രതികൾ 15കിലോ കഞ്ചാവുമായി പിടിയിൽ

Tuesday 28 May 2024 1:05 AM IST

ആലപ്പുഴ: നിരവധി ക്രിമിനൽ കേസ് പ്രതികളായ കീരികിരണും കൂട്ടാളികളും 15 കിലോ കഞ്ചാവുമായി ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിന്റെ പിടിയിലായി. ചെങ്ങന്നൂർ വാഴാർ മംഗലം ചെമ്പകശേരിൽ കീരിയെന്ന കിരൺ (24) കൂട്ടാളികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ ചെങ്ങന്നൂർ ഉമ്മറത്തറ മംഗലത്ത് സഞ്ചുവെന്ന സംഗീത് (29),തുണ്ടിയിൽ പള്ളാത്ത് സുജിത്ത് (29),കിടങ്ങൂർ തൊണ്ടയിൽ മുടയിൽ അമൽ രഘു (28),ചെങ്ങന്നൂർ മംഗലം കല്ലുരക്കൽ സന്ദീപ് (26),തുണ്ടിയിൽ ശ്രീജിത്ത് (31) എന്നിവരെയാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷനും സംഘവും പിടികൂടിയത്.

ഒറീസയിൽ നിന്ന് കാർമാർഗ്ഗം ചെങ്ങന്നൂരിലേക്ക് വരുമ്പോൾ ചെങ്ങന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെ വച്ചാണ് ഇവ‌ർ പിടിയിലായത്. 5000 രൂപയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് നാട്ടിൽ മൂന്ന് ഗ്രാം വീതമുള്ള ചെറുപൊതികളാക്കി 500 രൂപയ്ക്ക് വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ,എൻ രാജേഷിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ സി.ഐ ദേവരാജൻ, എസ്.ഐ മാരായ വിനോജ്, അസിസ്, രാജിവ്, എ.എസ്.ഐ സെൻകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരികുമാർ, അരുൺ, രാജേഷ്, ജിൻസൻ , സ്വരാജ് എന്നിവരും പൊലീസ് സംഘത്തിലുൾപ്പെട്ടിരുന്നു.

Advertisement
Advertisement