കാർഷിക സർവകലാശാല ബിരുദദാനം നാളെ

Tuesday 28 May 2024 5:03 AM IST

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല 2023ലെ ബിരുദദാന ചടങ്ങ് നാളെ രാവിലെ 10.45ന് വെള്ളായണി കാർഷിക കോളേജിൽ നടക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും.വൈസ് ചാൻസലർ ഡോ.ബി.അശോക് സന്നിഹിതനാകും.

കാർഷികവും അനുബന്ധ വിഷയങ്ങളിലുമായി വിവിധ വിഭാഗങ്ങളിൽ നിന്ന് 912 വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും.66 ഗവേഷണ ബിരുദ സർട്ടിഫിക്കറ്റുകളും (പിഎച്ച്.ഡി) 300 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്ററുകളും, 577 ബിരുദ സർട്ടിഫിക്കറ്റുകളും, 77 ഡിപ്ലോമ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയും നബാർഡ് ചെയർമാനുമായ കെ.വി.ഷാജിക്ക് ഓണററി ഡോക്ടറേറ്റ് നൽകും.വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർ‌ഡുകളും വിതരണം ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. ബി. അശോക്, രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, ഡയറക്ടർമാരായ ഡോ.ഗോപകുമാർ,ജേക്കബ് ജോൺ എന്നിവർ വാ‌ർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement