തനിക്ക് എഡി.എച്ച് ഡി രോഗം,​ തുറന്നു പറഞ്ഞ് ഫഹദ്

Tuesday 28 May 2024 12:14 AM IST
fahad

അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ (എ ഡി.എച്ച് ഡി)​ എന്ന രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ. 41-ാം വയസ്സിൽ കണ്ടെത്തിയതിനാൽ ഇനി ഇത് മാറാനുള്ള സാദ്ധ്യതയില്ലെന്നും കുട്ടികളായിരിക്കുമ്പോൾ തന്നെ എഡി എച്ച് ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാമെന്നും ഫഹദ് പറയുന്നു. കോതമംഗലത്ത് പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിക്കവേയായിരുന്നു ഫഹദ് രോഗവിവരം വെളിപ്പെടുത്തിയത്.

ഡയലോഗുകൾ സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയിൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ലെന്ന് ഭാര്യയും ഉമ്മയും പറയാറുണ്ട്. 41-ാം വയസിലാണ് എനിക്ക് ആ രോഗം കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്. വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അത് എനിക്കുണ്ട് .ഫഹദ് പറയുന്നു.

സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായ ബന്ധപ്പെട്ട തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം.

Advertisement
Advertisement