നടവരവ് 70 കോടി

Tuesday 28 May 2024 12:22 AM IST

പൃഥ്വിരാജ് - ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പലനടയിൽ 12 ദിവസം കൊണ്ട് ആഗോളതലത്തിൽ 70 കോടി നേടി. 100 കോടി ക്ളബിൽ ചിത്രം ഇടംപിടിക്കുമെന്നാണ് സൂചന. അവധി ദിവസങ്ങളിൽ എല്ലാ കേന്ദ്രങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദർശനം. ജയ ജയ ജയ ജയ ഹേക്കുശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രം മേയ് 16നാണ് തിയേറ്ററിൽ എത്തിയത്.

മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വിരാജും ബേസിലുമാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിച്ചു.കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഖിൽ കവലയൂർ ആണ് കയ്യടി വാങ്ങുന്ന മറ്റൊരു താരം.
ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയിരുന്നു. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടി നേടി. ആടുജീവിതത്തിനുശേഷം 100 കോടി ക്ളബിൽ എത്തുന്ന പൃഥ്വിരാജ് ചിത്രമായിരിക്കും ഗുരുവായൂരമ്പലനടയിൽ.
അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, കോട്ടയം രമേശ്, യോഗി ബാബു, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, പി .പി കുഞ്ഞികൃഷ്ണൻ, രേഖ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപു പ്രദീപ് ആണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

Advertisement
Advertisement