വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ

Tuesday 28 May 2024 1:45 AM IST

കിടങ്ങൂർ : വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 3.50 ലക്ഷം തട്ടിയ പാലാ ളാലം പയപ്പാർ ജംഗ്ഷൻ കരിങ്ങാട്ട് രാജേഷ് ഐ.വിയെ (51) അറസ്റ്റ് ചെയ്തു. 2023 മാർച്ച് മുതൽ പലതവണകളിലായി കിടങ്ങൂർ സ്വദേശിനിയിൽ നിന്ന് സൗത്ത് കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് നേരിട്ടും അക്കൗണ്ടിലൂടേയും പണം വാങ്ങുകയായിരുന്നു. ജോലി നൽകാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചെങ്കിലും കൊടുക്കാതെ പറ്റിച്ചു. ഇയാൾക്കെതിരെ പാലാ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്.

Advertisement
Advertisement