വോളീബാൾ താരം ജോൺസൻ സർവീസിൽ നിന്നും വിരമിക്കുന്നു

Tuesday 28 May 2024 12:00 AM IST

തൃശൂർ : കാലിക്കറ്റ് സർവകലാശാല മുൻ ക്യാപ്‌റ്റനും സംസ്ഥാന വോളീബാൾ താരവും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനുമായ കൊടുങ്ങല്ലൂർ സ്വദേശി സി.പി.ജോൺസൻ സർവീസിൽ നിന്നും വിരമിക്കുന്നു. ഇന്ത്യൻ സിവിൽ സർവീസ് ടീമിനെയും ഇന്ത്യൻ യൂണിവേഴ്‌സിറ്റിയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ജി.വി രാജ അഖിലേന്ത്യാ വോളീബാൾ ടൂർണമെന്റിലും ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് ഡിപ്പാർട്ട്‌മെന്റിലും സംഘടിപ്പിച്ച അഖിലേന്ത്യ വോളിബാൾ ടൂർണമെന്റിലും ബെസ്റ്റ് പ്ലെയറായി. പ്രൊഫഷണൽ ക്ലബ്ബായിരുന്ന സൺ ടെക്കിന്റെ ചീഫ് കോച്ചായി സേവനം ചെയ്തു. സി.എ.ജി (ഓഡിറ്റ്) ഓഫീസിലെ മികച്ച സേവനത്തിന് കേരള പ്രിൻസിപ്പൽ എജിയിൽ നിന്നും പുരസ്‌കാരം ലഭിച്ചു. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറായാണ് വിരമിക്കുന്നത്. തൃശൂർ വലിയാലുക്കലിൽ താമസം.

Advertisement
Advertisement