തോടായി വാവറമ്പലം റോഡ് അപകടങ്ങൾ പതിവ്

Tuesday 28 May 2024 5:06 AM IST

പോത്തൻകോട്: മംഗലപുരം - പോത്തൻകോട് റോഡ് ഭാഗികമായി തകർന്നു.റോഡിന്റെ മദ്ധ്യഭാഗങ്ങളിൽ അപകടകരമായ വൻ ഗർത്തങ്ങളാണ്. മഴക്കാലമായതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.

വാവറമ്പലം ജംഗ്ഷനു സമീപം പ്രധാന റോഡിൽ അപകടകരമാംവിധം നിരവധി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡ് തകരുന്നതും വഴിപാടുപോലെ അധികൃതർ നന്നാക്കുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. നവീകരണ പ്രവർത്തനങ്ങൾ നടത്തി ഏതാനും ആഴ്ചയ്ക്കുള്ളിൽ തന്നെ വീണ്ടും റോഡ് തകരും. മഴക്കാലമെത്തുന്നതാേടെ യാത്രാദുരിതവും അപകടങ്ങളും വർദ്ധിക്കും.

പല സ്ഥലങ്ങളിലും ഓടളില്ലാത്തതും ഓടുകളുള്ള ഭാഗങ്ങളിലെ അശാസ്ത്രീയ നിർമ്മാണവുമാണ് റോഡ് തകരാനുള്ള പ്രധാന കാരണം. എത്രയും പെട്ടെന്ന് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement