എൻ.ഡി.എ വിജയം നേടുമെന്ന്‌

Tuesday 28 May 2024 12:13 AM IST

തൃശൂർ: വൻ ജനപിന്തുണ നേടി എൻ.ഡി.എ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ വൻവിജയം നേടുമെന്ന് എൻ.ഡി.എ നേതൃയോഗം വിലയിരുത്തി. ജില്ലാ ചെയർമാൻ അഡ്വ. കെ.കെ. അനീഷ് കുമാർ യോഗത്തിൽ അദ്ധ്യക്ഷനായി. ബി.ജെ.പി മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ അതുല്യഘോഷ്, ശശി പുളിക്കൽ (എൻ.സി.പി), ദിലീപ് വാഴപ്പിള്ളി (എൽ.ജെ.പി), എം.ഡി. രാജീവ് (എസ്.ജെ.ഡി), അഡ്വ. റൈജോ മംഗലത്ത് (എൻ.പി.പി), പി.എസ്. ഗോപകുമാർ, പി.കെ. സന്തോഷ് (ബി.ഡി.ജെ.എസ്), കെ.പി. സുരേഷ് (ബി.ജെ.പി) എന്നിവർ സംസാരിച്ചു. അഡ്വ. വികുമാർ ഉപ്പത്ത് സ്വാഗതവും രതീഷ് നായർ നന്ദിയും പറഞ്ഞു.

Advertisement
Advertisement