മെഗാ മെഡിക്കൽ ക്യാമ്പ്

Monday 27 May 2024 9:24 PM IST

പാനൂർ:മ്യൂസിക് ലവേർസ് തലശ്ശേരി മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പാനൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പാനൂർ യു.പി സ്‌കൂളിൽ നടന്ന ക്യാമ്പ് നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രീതാ അശോക് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ തായാട്ട് അദ്ധ്യക്ഷത വഹിച്ചു.ഡോ.ബിന്ദു വേണുഗോപാൽ സംസാരിച്ചു.സജീവ് ഒയോത്ത് സ്വാഗതവും വർഷ ബൽറാം നന്ദിയും പറഞ്ഞു. ഡോ.വേണുഗോപാൽ,ഡോ.ശിഹാബുദ്ദീൻ,ഡോ.വാസുദേവൻ,ഡോ.നസീമുദീൻ, ഡോ.ഹാനിഷ് ഹനീഫ, ഡോ.ജോർജ്, ഡോ.അഭിനവ്, ഡോ.സോമനാഥൻ ഡോ.മനോജ്, ഡോ.അസിമ ഡോ.ഷംസിൻ മൂപ്പൻ, ഡോ.അഖിൽ,ഡോ. ഷബ്ന എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിൽ ടെസ്റ്റുകളും മരുന്നുകളും ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ രോഗികൾക്കും ആശ്വാസകാർഡ് വിതരണം ചെയ്തു.

Advertisement
Advertisement