നെഹ്റു അനുസ്മരണം

Monday 27 May 2024 9:37 PM IST

കണ്ണൂർ: എൻ.സി.പി(എസ് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുരേശൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.രവീന്ദ്രൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി.സി അശോകൻ, ജയദേവൻ, മുരളീധരൻ നായർ, എം.എ.ആന്റണി ,ഒ.ബാലകൃഷ്ണൻ, പി.പ്രസന്ന, നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. ശിവദാസ് നാറാത്ത് സംസാരിച്ചു. പി.ടി.സുരേഷ്ബാബു സ്വാഗതവും ഒ.ടി.സുജേഷ് നന്ദിയും പറഞ്ഞു.
മുസ്തഫ തലശ്ശേരി, ദുർഗദാസ്, വത്സരാജൻ , മീത്തലെ കരുണാകരൻ,കെ കെ രജിത്, മുഹമ്മദലി,വി.എൻ.വത്സരാജ് തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.

Advertisement
Advertisement