അപേക്ഷ ക്ഷണിക്കുന്നു

Tuesday 28 May 2024 5:38 AM IST

കിളിമാനൂർ: നഗരൂർ ഗ്രാമപഞ്ചായത്തിൽ നഗരൂർ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.സി തതുല്യ പരീക്ഷകളിൽ മുഴുവൻ എപ്ലസ്, എ വൺ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ കുറഞ്ഞത് എ പ്ലസ് എങ്കിലും നേടിയവർക്കും ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകളിൽ ഡിസ്റ്റിംഗ്ഷൻ കരസ്ഥമാക്കിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് നൽകുന്നതിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിന് അർഹരായവർ രേഖകൾ സഹിതം ജൂൺ 30ന് 4ന് മുമ്പ് ബാങ്ക് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.

Advertisement
Advertisement