അമ്മയുടെ അറിവോടെ രണ്ടാനച്ഛന്‍ മകളെ പീഡിപ്പിച്ചു, നടന്നത് ക്രൂരമായ ലൈംഗികാതിക്രമം

Monday 27 May 2024 9:45 PM IST

പാലക്കാട്: ഒമ്പത് വയസുകാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയുടെ രണ്ടാനച്ഛനാണ് കേസിലെ പ്രതി. ഇയാള്‍ക്ക് കോടതി 80 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.

രണ്ടാനച്ഛന് 80 വര്‍ഷം ശിക്ഷ വിധിച്ചതിന് പുറമേ കുട്ടിയുടെ അമ്മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. പാലക്കാട് പട്ടാമ്പിയിലെ കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്. ക്രൂരവും ഗുരുതരവുമായ പീഡനത്തിനാണ് കുട്ടി ഇരയായതെന്ന് കോടതി കണ്ടെത്തി.

കുട്ടിയെ പീഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെങ്കിലും അവര്‍ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല. പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസിലാണ് നടപടി.

രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായാണ് 80 വര്‍ഷം കോടതി തടവ് വിധിച്ചത്.