മന്ത്രി രാജേഷിന് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസ്

Tuesday 28 May 2024 1:30 AM IST

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മന്ത്രി എം.ബി. രാജേഷിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചു. മന്ത്രിക്ക് പ്രതീകാത്മക നോട്ടെണ്ണൽ യന്ത്രം നൽകിയായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉദ്ഘാടനം ചെയ്തു.

സുബിജ, നീതു വിജയൻ, സി.എസ്. അരുൺ, ഫൈസൽ, ഫെബിൻ, രാഹുൽ അരുവിക്കര, സജിത്ത് മുട്ടപ്പാലം, അഫ്സൽ ബാലരാമപുരം, ഋഷി കൃഷ്ണൻ, അഭിജിത്ത് എസ്.കെ, അമിതിലക്, രജിത്ത് രവീന്ദ്രൻ, ഷജിൻ രാജേന്ദ്രൻ, സൈതാലി കൈപ്പാടി, ബാഹുൽ കൃഷ്ണ, ഹരികൃഷ്ണൻ, അച്ചു അജയ് ഘോഷ്, രേഷ്മ, സുജിത്ത് കോവളം, സജിൻ വെള്ളൂർക്കോണം, ഗോകുൽ ശങ്കർ, മുനീർ ജെ.ജെ, പ്രഗീത്, സമേഷ് പൂവക്കാട്, സുരേഷ് പറശാല,അഖില, വിനീഷ് ശ്രീവരാഹം,അക്രം അർഷാദ്, അൻഷാദ് ചാല എന്നിവർ പങ്കെടുത്തു.

Advertisement
Advertisement