മേയറുടെ പരാതി:സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ്

Tuesday 28 May 2024 1:34 AM IST

തിരുവനന്തപുരം: താനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് സൈഡ് നൽകാതെ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചെന്നും, അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിക്കാധാരമായ സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് പൊലീസ്. ബസ് ഓടിച്ചിരുന്ന തമ്പാനൂർ ഡിപ്പോയിലെ താത്കാലിക ഡ‌്രൈവർ യദു മേയർക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന് സ്ഥിരീകരിക്കാനായിരുന്നു നാലു ദിവസം മുമ്പ് യാത്ര പുനരാവിഷ്‌കരിച്ചത്.

ഏപ്രിൽ 27ന് രാത്രി പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം . 25ന് പ്ലാമൂട് മുതൽ പി.എം.ജി വരെ ബസും കാറും അതേ സമയത്ത് ഓടിച്ചാണ് പൊലീസ് യാത്ര നടത്തിയത്. മേയറുടെ പരാതി ശരി വയ്ക്കുന്നതിനുള്ള തെളിവുകൾ ലഭിച്ചതായി കന്റോൺമെന്റ് അസി.കമ്മിഷണർ പറഞ്ഞു. ഡ്രൈവർ ലൈംഗികചേഷ്ട കാണിച്ചത് കാറിന്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്ന വകുപ്പ് ചുമത്തി യദുവിനെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. ഇത്തരം കേസുകളിൽ റണ്ണിംഗ് മഹസർ രേഖപ്പെടുത്തുന്നത് പതിവാണെന്നും അസി.കമ്മിഷണ‍ർ വ്യക്തമാക്കി.

മേയറെ കൂടാതെ ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും,​ ആര്യയുടെ സഹോദരനും സഹോദര ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാറിന് പട്ടം മുതൽ ബസ് സൈഡ് കൊടുത്തിരുന്നില്ല. പിന്നീട് ബസ് ഒതുക്കിയതോടെ കാർ കടന്നുപോയി. എന്നാൽ, അമിതവേഗത്തിൽ പിന്നാലെയെത്തിയ ബസ് കാറിനെ ഇടിക്കാൻ ശ്രമിച്ചെന്നും ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. തുടർന്ന് പാളയം സാഫല്യം കോംപ്ലക്സിന് മുമ്പിൽ മേയറും സംഘവും ബസ് തടയുകയായിരുന്നു.

 സച്ചിൻദേവിനെതിരെ മൊഴി

ബസ് ഡ്രൈവറുമായുള്ള തർക്കത്തിനിടെ സച്ചിൻദേവ് ബസിൽ കയറിയതായി യാത്രക്കാർ മൊഴി നൽകി. കണ്ടക്ടറുടെ ട്രിപ്പ് ഷീറ്റിലും സച്ചിൻ ബസിൽ കയറിയതായി പറയുന്നുണ്ട്. ബസിൽ കയറിയിട്ടില്ലെന്നും സർവീസ് തടസപ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസിനോട് സച്ചിൻ പറഞ്ഞത്. എന്നാൽ,​ സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എം.എൽ.എ. ബസിൽ കയറിയെന്ന് യാത്രക്കാർ പറഞ്ഞതെന്ന് കന്റോൺമെന്റ് സി.ഐ വ്യക്തമാക്കി.

 യ​ദു​വി​ന്റെ​ ​ഹ​ർ​ജി​ ​ത​ള്ളി

​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​നും​ ​ഭ​ർ​ത്താ​വ് ​സ​ച്ചി​ൻ​ദേ​വ് ​എം.​എ​ൽ.​എ​യും​ ​ചേ​ർ​ന്ന് ​ബ​സ് ​ത​ട​ഞ്ഞ​ ​സം​ഭ​വ​ത്തി​ലെ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​കോ​ട​തി​ ​നി​രീ​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​ർ​ ​യ​ദു​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​ ​(​മൂ​ന്ന്)​ ​ത​ള്ളി. കു​റ്റ​കൃ​ത്യ​ത്തി​ന് ​ഗൗ​ര​വ​സ്വ​ഭാ​വ​മി​ല്ലെ​ന്നും​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രു​ടെ​ ​പ്രാ​ധാ​ന്യ​മാ​ണ് ​ഇ​തി​നു​ള്ള​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചു.​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന​ ​പേ​രി​ൽ​ ​നി​ര​വ​ധി​ ​കേ​സു​ക​ളാ​ണ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​ഈ​ ​കേ​സി​ലും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.​ ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട് ​കൂ​ടി​ ​പ​രി​ഗ​ണി​ച്ച​ ​ശേ​ഷ​മാ​ണ് ​കോ​ട​തി​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ത്.

Advertisement
Advertisement