ഇന്ത്യ മുന്നണിയുടെ യോഗം ജൂൺ ഒന്നിന്,​ മമത ബാനർജി പങ്കെടുക്കില്ല

Monday 27 May 2024 11:36 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ഫലത്തിന് മുന്നോടിയായ ജൂൺ ഒന്നിന് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ യോഗം നടക്കും. തിരഞ്ഞെടുപ്പ് ​ഫ​ലം​ ​വ​ന്ന​ശേ​ഷ​മു​ള്ള​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളും​ ​ച​ർ​ച്ച​ ​ചെ​യ്യാ​നാണ് ഡൽഹിയിൽ ഇന്ത്യ മുന്നണി നേതാക്കൾ യോഗം ചേരുന്നത്. കോ​ൺ​ഗ്ര​സാ​ണ് ​യോ​ഗം​ ​വി​ളി​ച്ച​ത്.

മു​ന്ന​ണി​യി​ലെ​ ​പ്ര​മു​ഖ​നും​ ​എ.​എ.​പി​ ​നേ​താ​വു​മാ​യ​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​ന് ​ഡ​ൽ​ഹി​ ​മ​ദ്യ​ന​യ​ക്കേ​സി​ൽ​ ​സു​പ്രീം​കോ​ട​തി​ ​അ​നു​വ​ദി​ച്ച​ ​ജാ​മ്യ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​കൂ​ടി​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​യോ​ഗ​ത്തി​ന്റെ​ ​തീ​യ​തി​ ​നി​ശ്‌​ച​യി​ച്ച​ത്.​ ​ഡി.​എം.​കെ​ ​നേ​താ​വും​ ​ത​മി​ഴ്നാ​ട് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​എം.​കെ.​ ​സ്റ്റാ​ലി​ൻ,​ ​ആ​ർ.​ജെ.​ഡി​ ​നേ​താ​വ് ​തേ​ജ​സ്വി​ ​യാ​ദ​വ്,​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​നേ​താ​വ് ​അ​ഖി​ലേ​ഷ് ​യാ​ദ​വ് ​എ​ന്നി​വ​രെ​യും​ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ ​തൃ​ണ​മൂ​ൽ​ ​നേ​താ​വ് ​മ​മ​താ​ ​ബാ​ന​ർ​ജി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ് ​വി​വ​രം. ജൂൺ ഒന്നിന് ബംഗാളിൽ ഒൻപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ പങ്കെടുക്കാനാവില്ലെന്ന് മുന്നണിയെ അറിയിച്ചതായി മമത പറഞ്ഞു.

പഞ്ചാബിലും യു.പിയിലും അന്നേദിവസം തിരഞ്ഞെടുപ്പുണ്ട്. ഒരു വശത്ത് ചുഴലിക്കാറ്റ്, മറുവശത്ത് തിരഞ്ഞെടുപ്പും. അതിന്റെ കാര്യങ്ങളെല്ലാം നോക്കണം. ചുഴലിക്കാറ്റിനെതിരായ നടപടികൾക്കാണ് പ്രധാനമെന്നും ഊ അവസരത്തിൽ ഡൽഹിയിൽ പോകുന്നത് പ്രായോഗികമല്ലെന്നും മമത പറഞ്ഞു. മമതയ്ക്കും തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കും അവസാന ഘട്ടത്തിലാണ് വോട്ട്, ഇതുകൂടെ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ നിന്ന് തൃണമൂൽ വിട്ടുനിൽക്കുന്നത്.