മദ്യനയം: സി.ബി.ഐ അന്വേഷിക്കണം- വി.എം. സുധീരൻ

Tuesday 28 May 2024 1:37 AM IST

തിരുവനന്തപുരം: സർക്കാർ മദ്യനയം ആവിഷ്‌കരിച്ചത് ജനവഞ്ചനയിലൂടെയാണെന്നും നിലവിൽ പുറത്തു വന്ന ശബ്ദരേഖയുടെയും ബാർ പിരിവിന്റെയും സത്യം പുറത്തു വരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. സി.ബി.ഐ അന്വേഷണത്തിനൊപ്പം യു.ഡി.എഫ് ആവശ്യപ്പെട്ട ജുഡീഷ്യൽ അന്വേഷണവും നടത്തണം. മദ്യനയം സംബന്ധിച്ച് പ്രാരംഭ ചർച്ചപോലും നടന്നിട്ടില്ലെന്ന് എക്സൈസ്, ടൂറിസം മന്ത്രിമാരുടെ പ്രസ്താവനകൾ സത്യപ്രതിജ്ഞാ ലംഘനമാണ്.

 പു​തി​യ​ ​മ​ദ്യ​ന​യം​ ​ഉ​പ​കാ​ര​സ്മ​ര​ണ​:​ ​ചെ​റി​യാ​ൻ​ ​ഫി​ലി​പ്പ്

സ​ർ​ക്കാ​രി​ന്റെ​ ​പു​തി​യ​ ​മ​ദ്യ​ന​യം​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ള​യി​ൽ​ ​മ​ദ്യ​ലോ​ബി​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്ക് ​വ​ൻ​തു​ക​ ​ന​ൽ​കി​യ​തി​നു​ള്ള​ ​ഉ​പ​കാ​ര​സ്മ​ര​ണ​യെ​ന്ന് ​കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​ ​അം​ഗം​ ​ചെ​റി​യാ​ൻ​ ​ഫി​ലി​പ്പ്.
ന​വ​കേ​ര​ള​ ​സ​ദ​സ്സി​ന്റെ​ ​പേ​രി​ൽ​ ​ബാ​ർ​ ​ഉ​ട​മ​ക​ളി​ൽ​ ​നി​ന്ന് ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​വ​ൻ​തോ​തി​ൽ​ ​പ​ണം​ ​സ​മാ​ഹ​രി​ച്ചി​രു​ന്നു.​ ​ബാ​ർ​ ​മു​ത​ലാ​ളി​മാ​രി​ൽ​ ​നി​ന്നു​ള്ള​ ​പ​ണ​പ്പി​രി​വി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​എ​ക്‌​സൈ​സ് ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​പ​ല​പ്പോ​ഴും​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​ആ​രോ​പി​ച്ചു.

 റി​യാ​സ് ​നി​ഴൽ മു​ഖ്യ​മ​ന്ത്രി: കെ.​സു​രേ​ന്ദ്രൻ

ബാ​ർ​ ​കോ​ഴ​ക്കേ​സി​ൽ​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണ​മ​ല്ല,​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​യു​ടെ​ ​അ​ന്വേ​ഷ​ണ​മാ​ണ് ​ന​ട​ക്കേ​ണ്ട​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ്ര​സ്‌​ക്ല​ബി​ൽ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു..
ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ട​ത് ​എ​ക്‌​സൈ​സ് ​മ​ന്ത്രി​യാ​ണ്.​ ​ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​ ​എ​ക്‌​സൈ​സ് ​മ​ന്ത്രി​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടാ​ൽ​ ​സ​ത്യം​ ​പു​റ​ത്തു​വ​രി​ല്ല.​ ​പ്ര​തി​പ​ക്ഷം​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നു​ ​പ​റ​യു​ന്ന​ത് ​എ​ന്തി​നാ​ണെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ല.​ ​ഏ​തെ​ങ്കി​ലും​ ​വി​ര​മി​ച്ച​ ​ജ​ഡ്ജി​യെ​ക്കൊ​ണ്ട് ​ന​ട​ത്തു​ന്ന​ ​ജു​ഡീ​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​നീ​ണ്ടു​പോ​കും.
എ​ല്ലാ​ ​വ​കു​പ്പി​ലും​ ​കൈ​യി​ട്ടു​വാ​രു​ന്ന​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​നി​ഴ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.
ബാ​ർ​ ​കോ​ഴ​ ​ആ​രോ​പ​ണ​മു​ണ്ടാ​യി​ ​ദി​വ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​മൗ​നം​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.​ ​യു.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​ ​ബാ​ർ​കോ​ഴ​ ​ആ​രോ​പ​ണ​ത്തി​ന്റെ​ ​ത​നി​ ​ആ​വ​ർ​ത്ത​ന​മാ​ണി​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​മ​ദ്യ​ന​യ​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നോ​യെ​ന്ന​ ​കാ​ര്യം​ ​വ്യ​ക്ത​മാ​ക്കേ​ണ്ട​ത് ​മു​ഖ്യ​മ​ന്ത്രി​യാ​ണ്.​ ​മ​ഴ​ക്കെ​ടു​തി​യു​ടെ​ ​കാ​ല​ത്ത് ​മ​ന്ത്രി​ ​എം.​ബി​ ​രാ​ജേ​ഷ് ​വി​ദേ​ശ​ത്ത് ​പോ​യി.​ ​തി​രി​ച്ചു​വ​രു​ന്ന​ത് ​ദു​ബാ​യ് ​വ​ഴി​യാ​ണോ​യെ​ന്നാ​ണ് ​അ​റി​യാ​നു​ള്ള​ത്.​ ​മു​ഖ്യ​മ​ന്തി​യും​ ​മ​ന്ത്രി​മാ​രും​ ​ഏ​ത് ​വി​ദേ​ശ​ ​രാ​ജ്യ​ത്ത് ​പോ​യാ​ലും​ ​മ​ട​ക്കം​ ​ദു​ബാ​യ് ​വ​ഴി​യാ​ണ്.​ ​അ​വ​രു​ടെ​ ​യാ​ത്ര കേ​ന്ദ്ര​മോ​ ​ഗ​വ​ർ​ണ​റോ​ ​അ​റി​യു​ന്നി​ല്ലെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

Advertisement
Advertisement