മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെ നുണയരാക്കുന്നു: വി.ഡി. സതീശൻ

Tuesday 28 May 2024 1:42 AM IST

തിരുവനന്തപുരം: ബാർ കോഴ വിഷയത്തിൽ നിന്ന് മന്ത്രിമാരെ രക്ഷിക്കാൻ ഉദ്യോഗസ്ഥരെക്കൊണ്ട് നുണ പറയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിയുടെ ഓഫീസിൽ നിന്നാണ് ടൂറിസം ഡയറക്ടറുടെ പേരിൽ പ്രസ്താവന ഇറക്കിയത്. എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അബ്കാരി നയം തീരുമാനിക്കുന്നത് ടൂറിസം വകുപ്പാണോ?​ അനധികൃതമാണ് ടൂറിസം വകുപ്പിന്റെ ഇടപെട്ടൽ. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ടൂറിസം സെക്രട്ടറിയോട് റിപ്പോർട്ട് ചോദിച്ചത് എന്തിനാണ്?​ ബാറുകളുടെ എണ്ണം വർദ്ധിച്ചിട്ടും ടേൺ ഓവർ ടാക്സ് താഴേക്കുപോയി. ഒരു പരിശോധനയും ബാറുകളിൽ നടത്തുന്നില്ല. ക്രമസമാധാനം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പൊലീസ് ഉന്നതരുടെ യോഗം വിളിച്ചിരിക്കുന്നതിനിടയിൽ മാരാരിക്കുളത്ത് ഒരാൾ വണ്ടിയുടെ ചില്ല് തകർത്ത് തോക്ക് ചൂണ്ടി. എസ്.പിയെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാക്കമ്മിറ്റിയും എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ നേതാക്കളുമാണ്. ആഭ്യന്തരവകുപ്പിന്റെ ഭരണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് നിയന്ത്രിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

 ഹൈ​ജാ​ക്ക് ​പ​ട്ടം​ ​ചേ​രു​ക​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

ഹൈ​ജാ​ക്ക് ​പ​ട്ടം​ ​ചേ​രു​ക​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നാ​ണെ​ന്ന് ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ​റ​ഞ്ഞു.​ ​ടൂ​റി​സം​ ​വ​കു​പ്പ് ​എ​ക്സൈ​സ് ​വ​കു​പ്പി​നെ​ ​ഹൈ​ജാ​ക്ക് ​ചെ​യ്യു​ക​യാ​ണെ​ന്ന​ ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ആ​രോ​പ​ണ​ത്തി​ന് ​മ​റു​പ​ടി​പ​റ​യു​ക​യാ​യി​രു​ന്നു​ ​റി​യാ​സ്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​നൊ​പ്പ​വും​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ക്കൊ​പ്പ​വും​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ലെ​ല്ലാം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഹൈ​ജാ​ക്ക് ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​മ്മ​ൾ​ ​ക​ണ്ട​താ​ണ്.​ ​മ​ദ്യ​ന​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ച​ർ​ച്ച​ ​ന​ട​ന്നു​വെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ​റ​യു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​റ്റൊ​രു​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ത​ന്നെ​ ​വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​നു​ ​പി​ന്നി​ൽ​ ​കൃ​ത്യ​മാ​യ​ ​അ​ജ​ണ്ട​യു​ണ്ട്.​ ​ബി.​ജെ.​പി​ ​ഭ​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​എ​ങ്ങ​നെ​യാ​ണോ​ ​ഭ​ര​ണം​ ​ന​ട​ത്തു​ന്ന​ത് ​അ​തു​പോ​ലെ​യാ​ണ് ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​രും​ ​എ​ന്നാ​ണ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ക​രു​തു​ന്ന​ത്.​ ​അ​തി​നാ​ലാ​ണ് ​നി​ഴ​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്നു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ളൊ​ക്കെ​ ​ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും​ ​റി​യാ​സ് ​പ​റ​ഞ്ഞു.

Advertisement
Advertisement