നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അദാനി,​ വിപണി മൂല്യത്തെ ബാധിക്കുന്നതായി പരാതി

Tuesday 28 May 2024 12:06 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റാ​ലി​ക​ളി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​ത​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​ത്തു​ന്ന​ ​പ്ര​സ്താ​വ​ന​ക​ൾ​ ​വി​ല​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ഡ​ൽ​ഹി​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ഇ​വ​രു​ടെ​ ​പ്ര​സ്‌​താ​വ​ന​ക​ൾ​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​വി​പ​ണി​ ​മൂ​ല്യ​ത്തെ​യും​ ​നി​ക്ഷേ​പ​ക​ ​താ​ത്പ​ര്യ​ങ്ങ​ളെ​യും​ ​ഹ​നി​ക്കു​ന്നു​വെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.


കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഗൗ​തം​ ​അ​ദാ​നി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ്യ​വ​സാ​യി​ക​ളു​ടെ​ 15​-16​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​വാ​യ്പ​ ​എ​ഴു​തി​ത്ത​ള്ളി​യെ​ന്ന് ​പ​റ​ഞ്ഞ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ജ​ണ്ട​ക​ൾ​ക്കാ​യി​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​സ​ൽ​പ്പേ​ര് ​ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ​ ​വ​സ്തു​ത​ക​ൾ​ ​വ​ള​ച്ചൊ​ടി​ച്ചു​വെ​ന്ന് ​ഹ​ർ​ജി​യി​ലു​ണ്ട്.​ ​അം​ബാ​നി​യും​ ​അ​ദാ​നി​യും​ ​ചേ​ർ​ന്ന് ​കോ​ൺ​ഗ്ര​സി​ന് ​കൈ​ക്കൂ​ലി​ ​ന​ൽ​കി​യെ​ന്നും​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​അ​ന​ധി​കൃ​ത​ ​പ​ണ​മി​ട​പാ​ട് ​ന​ട​ത്തി​യെ​ന്നും​ ​തെ​ല​ങ്കാ​ന​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ത്തി​നി​ടെ​ ​ആ​രോ​പി​ച്ച​താ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ക്കെ​തി​രെ​ ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

അതേസമയം ​പ്ര​ചാ​ര​ണ​ ​പ​ര​സ്യം​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ​ ​നി​ന്നും​ ​ബി.​ജെ.​പി​യു​ടെ​ ​ബം​ഗാ​ൾ​ ​ഘ​ട​ക​ത്തെ​ ​വി​ല​ക്കി​യ​ ​ക​ൽ​ക്ക​ട്ട​ ​ഹൈ​ക്കോ​ട​തി​ ​ന​ട​പ​ടി​യി​ൽ​ ​ഇ​ട​പെ​ടാ​ൻ​ ​ ​സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു.​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്രി​നെ​തി​രെ​യു​ള്ള​ ​പ​ര​സ്യം​ ​പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ​ ​ത​ന്നെ​ ​പാ​ർ​ട്ടി​യെ​ ​ഇ​ക​ഴ്‌​ത്തു​ന്ന​താ​ണെ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​കെ.​ ​മ​ഹേ​ശ്വ​രി,​കെ.​വി.​ ​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​വ​സ്‌​തു​ത​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ​ര​സ്യ​മെ​ന്ന് ​ബി.​ജെ.​പി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചെ​ങ്കി​ലും​ ​കോ​ട​തി​ ​വ​ഴ​ങ്ങി​യി​ല്ല.​ ​വോ​ട്ട​റു​ടെ​ ​താ​ത്പ​ര്യ​ത്തി​ന് ​നി​ര​ക്കു​ന്ന​ത​ല്ല​ ​ഇ​ത്ത​രം​ ​പ​ര​സ്യം.​ ​എ​തി​രാ​ളി​യെ​ന്നാ​ൽ​ ​ശ​ത്രു​വ​ല്ല.​ ​കൂ​ടു​ത​ൽ​ ​അ​ക്ര​മ​ങ്ങ​ളി​ലേ​ക്ക് ​പോ​കു​ന്ന​ത് ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും​ ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തോ​ടെ​ ​ബി.​ജെ.​പി​ ​ഹ​ർ​ജി​ ​പി​ൻ​വ​ലി​ച്ചു.​ ​

Advertisement
Advertisement