ഇന്ത്യയുടെ പുരോഗതി നെഹ്റുവിന്റെ സംഭാവന: തേറമ്പിൽ

Tuesday 28 May 2024 12:13 AM IST

തൃശൂർ: സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം ഇന്ത്യയുടെ വൻമുന്നേറ്റത്തിനും, പ്രശസ്തിക്കും നെഹ്റുവിന്റെ സംഭാവനകൾ വളരെ വലുതാണെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. ജവഹർലാൽ നെഹ്റുവിന്റെ 60-ാം ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നെഹ്റു സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ടി.വി. ചന്ദ്രമോഹൻ , ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, എ. പ്രസാദ്, മുൻ മേയർമാരായ ഐ.പി പോൾ, രാജൻ പല്ലൻ, ഡി.സി.സി ഭാരവാഹികളായ സി.ഒ. ജേക്കബ്, കെ.എച്ച്. ഉസ്മാൻ ഖാൻ, കെ. ഗോപാലകൃഷ്ണൻ, സി.ഐ. സെബാസ്റ്റ്യൻ, എൻ.കെ. സുധീർ, ടി.കെ. പൊറിഞ്ചു, കല്ലൂർ ബാബു, സജീവൻ കുരിയച്ചിറ, അഡ്വ. സുബി ബാബു, സിജോ കടവിൽ, സി.ഡി. ആന്റസ്, പി. ശിവശങ്കരൻ, രവി ജോസ് താണിക്കൽ, ലീലാമ്മ തോമസ്, ടി. നിർമ്മല, എം.എസ്. ശിവരാമകൃഷ്ണൻ, ബൈജു വർഗീസ്, സി.ബി. ഗീത, സജി പോൾ മാടശ്ശേരി, സതീഷ് അപ്പുക്കുട്ടൻ, പി.ഡി. റപ്പായി, ജയിംസ് ചിറ്റിലപ്പിള്ളി, ഫ്രാൻസീസ് ചാലിശ്ശേരി, കെ.പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളിൽ ബൂത്ത് , മണ്ഡലം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനകളും അനുസ്മരണ ചടങ്ങുകളും നടത്തി.

Advertisement
Advertisement