പഠനോപകരണ ധനസഹായം

Tuesday 28 May 2024 12:14 AM IST

തൃശൂർ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ ഒരു വർഷം അംഗത്വ കാലയളവ് പൂർത്തിയാക്കിയവരുടെ മക്കളിൽ എൽ.കെ.ജി/ ഒന്നാം ക്ലാസുകളിലേക്ക് പ്രവേശനം നേടുന്നവർക്ക് പഠനോപകരണം വാങ്ങുന്നതിന് ധനസഹായത്തിന് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പകർപ്പ്, അംഗത്തിന്റെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകർപ്പ്, സ്‌കൂളിൽ നിന്ന് ലഭിച്ച സാക്ഷ്യപത്രം അല്ലെങ്കിൽ ഫീസ് അടച്ച രേഖയുടെ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാർഡ് പകർപ്പ്, പാസ്ബുക്കിന്റെ ആദ്യത്തെയും അവസാനത്തെയും അടവ് രേഖപ്പെടുത്തിയ പേജിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. അവസാന തീയതി ജൂൺ 10. ഫോൺ : 0487 2385900.

Advertisement
Advertisement