അസമത്വത്തിനെതിരായ പോരാട്ടം അനിവാര്യം

Tuesday 28 May 2024 12:21 AM IST

തൃശൂർ: സാങ്കേതിക വിദ്യ എത്ര മാത്രം വളർന്നാലും, കൃത്രിമ ബുദ്ധി നിത്യജീവിത വ്യവഹാരത്തെ നിയന്ത്രിച്ചാലും ജ്ഞാനസമൂഹത്തിൽ അസമത്വത്തിനെതിരായ പോരാട്ടം അനിവാര്യമാണെന്ന് പ്ലാനിംഗ് ബോർഡ് അംഗം ഡോ.ജിജു പി.അലക്‌സ്. ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സി.ജി.ശാന്തകുമാർ അനുസ്മരണ സമ്മേളനത്തിൽ ജ്ഞാന സമൂഹവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ.കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്രബോധ പ്രചാരണത്തിലും പാഠ്യപദ്ധതി നവീകരണത്തിലും ഇടപെട്ട് പ്രവർത്തിച്ച ഉൽപതിഷ്ണുവായ സംഘാടകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമാണ് സി.ജിയെന്ന് കാവുമ്പായി പറഞ്ഞു. സി.ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സയൻസ് വാർത്താ ബുളറ്റിന്റെ പ്രകാശനം എ.എ.ബോസ് പ്രീതാ ബാലകൃഷ്ണന് നൽകി നിർവഹിച്ചു. അഡ്വ.ടി.വി.രാജു, പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement