അന്വേഷണം വേണം രാഹുലിനും കേജ്‌രിവാളിനും പാക് മന്ത്രിയുടെ പിന്തുണ: മോദി

Tuesday 28 May 2024 12:35 AM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും പാകിസ്ഥാൻ മന്ത്രിയുടെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ചില തിരഞ്ഞെടുക്കപ്പെട്ട ആളുകൾ, പ്രത്യക്ഷത്തിൽ നമുക്കെതിരെ ശത്രുത പുലർത്തുന്നവർ, പാകിസ്ഥാനിൽ നിന്ന് അംഗീകാരം നേടുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് ഗുരുതരമായ വിഷയമാണ്, അന്വേഷണം വേണം. ഞാൻ വഹിക്കുന്ന സ്ഥാനം കണക്കിലെടുത്ത് അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് ഞാൻ കരുതുന്നു, പക്ഷേ നിങ്ങളുടെ ആശങ്ക ഞാൻ മനസ്സിലാക്കുന്നുവെന്ന് മോദി അഭിമുഖത്തിൽ പറഞ്ഞു.

പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ഈ മാസമാദ്യം നടത്തിയ അഭിനന്ദന പോസ്റ്റ്’ പരാമർശിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യത്തോടുള്ള പ്രതികരണവുമായി ഫവാദ് ഹുസൈൻ കഴിഞ്ഞയാഴ്ച വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു.

Advertisement
Advertisement