പ്രചാരണ പരസ്യം വിലക്കിയ നടപടി; ഇടപെടാതെ സുപ്രീംകോടതി

Tuesday 28 May 2024 12:37 AM IST

ന്യൂഡൽഹി: പ്രചാരണ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും ബി.ജെ.പിയുടെ ബംഗാൾ ഘടകത്തെ വിലക്കിയ കൽക്കട്ട ഹൈക്കോടതി നടപടിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.തൃണമൂൽ കോൺഗ്രിനെതിരെയുള്ള പരസ്യം പ്രഥമദൃഷ്‌ട്യാ തന്നെ പാർട്ടിയെ ഇകഴ്‌ത്തുന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് പരസ്യമെന്ന് ബി.ജെ.പിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി വഴങ്ങിയില്ല. വോട്ടറുടെ താത്പര്യത്തിന് നിരക്കുന്നതല്ല ഇത്തരം പരസ്യം. എതിരാളിയെന്നാൽ ശത്രുവല്ല. കൂടുതൽ അക്രമങ്ങളിലേക്ക് പോകുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ബി.ജെ.പി ഹർജി പിൻവലിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഹർജിയിലാണ് ബി.ജെ.പിയുടെ ചില പരസ്യങ്ങൾ കൽക്കട്ട ഹൈക്കോടതി വിലക്കിയത്. പരസ്യങ്ങൾ അപകീർത്തികരമാണെന്നും,പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നുമായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പരാതി.

Advertisement
Advertisement