മോദി, രാഹുൽ പ്രസ്‌താവന വിലക്കണമെന്ന് അദാനി ഗ്രൂപ്പ്

Tuesday 28 May 2024 12:41 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തങ്ങൾക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഡൽഹി കോടതിയെ സമീപിച്ചു. ഇവരുടെ പ്രസ്‌താവനകൾ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തെയും നിക്ഷേപക താത്പര്യങ്ങളെയും ഹനിക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാർ ഗൗതം അദാനി ഉൾപ്പെടെയുള്ള വ്യവസായികളുടെ 15-16 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന് പറഞ്ഞ രാഹുൽ ഗാന്ധി വ്യക്തിപരമായ അജണ്ടകൾക്കായി അദാനി ഗ്രൂപ്പിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ വസ്തുതകൾ വളച്ചൊടിച്ചുവെന്ന് ഹർജിയിലുണ്ട്. അംബാനിയും അദാനിയും ചേർന്ന് കോൺഗ്രസിന് കൈക്കൂലി നൽകിയെന്നും പാർട്ടിയിലേക്ക് അനധികൃത പണമിടപാട് നടത്തിയെന്നും തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചതാണ് പ്രധാനമന്ത്രി മോദിക്കെതിരെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

Advertisement
Advertisement