രാഹുലിനെതിരായ അപകീർത്തി കേസ്: ജൂൺ 7ന് വാദം

Tuesday 28 May 2024 12:41 AM IST

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിൽ ഉത്തർപ്രദേശിലെ ജനപ്രതിനിധികൾക്കായുള്ള കോടതി ജൂൺ 7ന് വാദം കേൾക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം നടത്തിയെന്നാണ് കേസ്. തിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്ത് കേസ് നീട്ടിവയ്‌ക്കണമെന്ന് നേരത്തെ രാഹുൽ ഗാന്ധി അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് ജഡ്ജി ശുഭം വർമ്മ വോട്ടെണ്ണലിന് ശേഷം ജൂൺ ഏഴിന് വാദം നടത്താൻ നിശ്‌ചയിച്ചത്. കേസിൽ കഴിഞ്ഞ ഡിസംബറിൽ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഫെബ്രുവരി 20ന് അമേഠിയിൽ ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ രാഹുൽ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.

Advertisement
Advertisement