യുവതിയുടെ ആത്മഹത്യ: ഐ.ആർ.എസുകാരൻ അറസ്റ്റിൽ

Tuesday 28 May 2024 12:43 AM IST

നോയിഡ: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ റവന്യൂ സർവീസ് (ഐ.ആർ.എസ്) ഉദ്യോഗസ്ഥൻ സൗരഭ് മീണ (35) അറസ്റ്രിൽ. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞാണ് സൗരഭിന്റെ ഫ്ലാറ്റിൽ ശിൽപ ഗൗതമിനെ (25)​ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാരത് ഇലക്ട്രിക്കൽ ലിമിറ്റഡിലെ ഹ്യൂമൺ റിസോഴ്സസ് ഉദ്യോഗസ്ഥയായിരുന്നു. ഇരുവരും ഉത്തർപ്രദേശുകാരാണ്. മരണത്തിന് പിന്നിൽ സൗരഭ് ആണെന്ന് യുവതിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇവർ തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിലാണ്. ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപിച്ചു. എന്നാൽ താനും ശിൽപയും തമ്മിൽ മൂന്ന് മാസത്തെ പരിചയം മാത്രമാണുള്ളതെന്ന് സൗരഭ് പൊലീസിനോട് പറഞ്ഞു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement