പൊർഷെ അപകടക്കേസ്: രക്തസാമ്പിൾ മാറ്റിയ 2 ഡോക്ടർമാർ അറസ്റ്റിൽ

Tuesday 28 May 2024 12:47 AM IST

മുംബയ്: പൂനെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ്‌വെയർ എൻജിനിയർമാർ കൊല്ലപ്പെട്ട കേസിൽ ഫോറൻസിക് ലാബ് തലവനടക്കം രണ്ട് ഡോക്ടമാർ അറസ്റ്റിൽ. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് അറസ്റ്റ്. പൂനെ സസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണിവർ.

യഥാർത്ഥ സാമ്പിൾ ചവറ്റുകുട്ടിയിലിട്ടു. പകരം മറ്റൊരു സാമ്പിളാണ് ഫോറൻസിക് പരിശോധനയ്ക്കയച്ചത്. പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ലെന്ന് ഇവർ തെറ്റായ റിപ്പോർട്ട് നൽകുകയും ചെയ്തു. ഡി.എൻ.എ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്.

മുംബയിലെ പ്രമുഖ റിയൽ എസ്റ്റേറ്റുകാരനാണ് പതിനേഴുകാരന്റെ പിതാവ്. ഇയാളും പതിനേഴുകാരന്റെ മുത്തച്ഛനും നേരത്തേ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിനും വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ കുടുംബ ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇരുവരും അറസ്റ്റിലായത്.

Advertisement
Advertisement