റിച്ചാർഡ് എം. ഷെർമാന് വിട

Tuesday 28 May 2024 7:34 AM IST

ലോസ് ആഞ്ചലസ്: ഡിസ്‌നിയുടെ മേരി പോപ്പിൻസ് അടക്കമുള്ള ക്ലാസിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗാന രചയിതാവ് റിച്ചാർഡ് എം. ഷെർമാൻ (95) ഇനി ഓർമ്മ. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ശനിയാഴ്ച ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. അന്തരിച്ച സഹോദരൻ റോബർട്ടുമായി ചേർന്നായിരുന്നു പ്രവർത്തനം. മേരി പോപ്പിൻസിലെ ഗാനവും ഒറിജിനൽ സ്കോറും 1965ൽ ഇരുവർക്കും രണ്ട് ഓസ്കാറുകൾ നേടിക്കൊടുത്തിരുന്നു. ദ ജംഗിൾ ബുക്ക്, ഷാർലറ്റ്സ് വെബ്, ചിറ്റി ചിറ്റി ബാംഗ് ബാംഗ് തുടങ്ങിയ ചിത്രങ്ങളിൽ ഷെർമാൻ സഹോദരൻമാർ രചിച്ച പാട്ടുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. എലിസബത്ത് ഷെർമാനാണ് റിച്ചാർഡിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

Advertisement
Advertisement