പാക് നടൻ തലത് ഹുസൈൻ അന്തരിച്ചു

Tuesday 28 May 2024 7:35 AM IST

കറാച്ചി : പ്രമുഖ പാകിസ്ഥാനി സിനിമാ - ടെലിവിഷൻ നടൻ തലത് ഹുസൈൻ (83) അന്തരിച്ചു. ഞായറാഴ്ച കറാച്ചിയിലായിരുന്നു അന്ത്യം. ദീർഘനാളായി രോഗബാധിതനായിരുന്നു. 1940 സെപ്റ്റംബർ 18ന് ഡൽഹിയിലായിരുന്നു ഹുസൈന്റെ ജനനം.

1989ൽ ജീതേന്ദ്രയും രേഖയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ' സൗതൻ കീ ബേട്ടി ' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. റേഡിയോ, നാടക രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കർവാൻ, ഹർവൈൻ തുടങ്ങിയ ഒട്ടേറെ ടി.വി ഷോകളുടെ ഭാഗമായ അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചു.

പ്രൈഡ് ഒഫ് പെർഫോമൻസ്, സിതാര - ഇ - ഇംതിയാസ് തുടങ്ങിയ ബഹുമതികൾ നൽകി പാകിസ്ഥാൻ ആദരിച്ചു. ഹുസൈന്റെ മരണത്തിൽ പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. രക്ഷന്ദ ഹുസൈനാണ് ഭാര്യ. ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്.

Advertisement
Advertisement