മനു അശോകന്റെ EYES ആരംഭിച്ചു ദേവ് മോഹനുംശ്രുതിയും സാനിയയും
ഉയരെ, കാണെക്കാണെ എന്നീ ചിത്രങ്ങൾക്കുശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന EYES എന്ന ചിത്രത്തിൽ ദേവ് മോഹൻ, ശ്രുതി രാമചന്ദ്രൻ, സാനിയ അയ്യപ്പൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ബോബി സഞ്ജയ് ആണ് രചന. ഉയരെ, കാണെക്കാണെ എന്നീ ചിത്രങ്ങൾക്കു ശേഷം തിരക്കഥാകൃത്ത് ബോബി - സഞ്ജയും മനു അശോകനും വീണ്ടും ഒരുമിക്കുകയാണ്. കഥ അഞ്ജന നായർ,രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം. ഡ്രീം കാപ്‌ചർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ ആണ് നിർമ്മാണം. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെൺകുട്ടിയുടെ അതിജീവനം വരച്ചിടുന്ന ഉയരെ എന്ന ചിത്രത്തിൽ പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന മനു അശോകന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു ഉയരെ. ഒ.ടി.ടി റിലീസായി എത്തിയ കാണെക്കാണെയിൽ ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്‌മി, ശ്രുതി രാമചന്ദ്രൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ഈ താരങ്ങളഉടെ ശക്തമായ പകർന്നാട്ടമായിരുന്നു കാണെക്കാണെയുടെ കരുത്ത് . ലോക് ഡൗൺ കാലത്ത് ഒ .ടി.ടി റിലീസായി എത്തിയ കാണെക്കാണെ നിർമ്മിച്ചതും ടി. ആർ. ഷംസുദ്ദീനായിരുന്നു.