ധനസഹായം നൽകും

Wednesday 29 May 2024 12:59 AM IST

ആലപ്പുഴ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് ജില്ല ഓഫീസിൽ അംഗങ്ങളായവരുടെ മക്കളിൽ 2024- 2025 അദ്ധ്യയനവർഷത്തിൽ എൽ.കെ.ജി, ഒന്നാം ക്ലാസ്സിൽ പുതുതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം നൽകും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, അഡ്മിഷൻ നേടുന്ന സ്‌ക്കൂളിൽ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രം, അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാർഡ്, മുഴുവൻ അടവുരേഖകളുടേയും പകർപ്പ്, ആധാർ , ബാങ്ക് പാസ്സ് ബുക്ക് , റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10 വരെ അപേക്ഷിക്കാം. 0477 2241455

Advertisement
Advertisement