സീറ്റ് ബെൽറ്റ് ഉപയോഗ നയത്തിൽ മാറ്റം വരുത്തി സിംഗപ്പൂർ എയർലൈൻസ്

Wednesday 29 May 2024 2:20 AM IST

സിംഗപ്പൂർ∙ വിമാനത്തിനുള്ളിലെ സീറ്റ് ബെൽറ്റ് ഉപയോഗം സംബന്ധിച്ച നയങ്ങളിൽ മാറ്റം വരുത്തി സിംഗപ്പൂർ എയർലൈൻസ്. ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നടപടി. സീറ്റ് ബെൽറ്റ് ധരിക്കുന്നതിനുള്ള ചിഹ്നം ഓണായിരിക്കുമ്പോൾ പാനീയങ്ങളോ ഭക്ഷണമോ നൽകാതിരിക്കുന്നതുൾപ്പെടെ കൂടുതൽ ജാഗ്രതയുള്ള സമീപനമാണ് എയർലൈൻ സ്വീകരിക്കുന്നതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ എയർലൈൻസ് പറഞ്ഞു.

മേയ് 21 ന് SQ321 ലണ്ടൻ-സിംഗപ്പൂർ വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് ആകാശച്ചുഴിയിൽ അകപ്പെട്ടത്.

ഇതിനെ തുടർന്ന് 73 വയസ്സുള്ള ബ്രിട്ടിഷ് യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. 60 ഓളം യാത്രക്കാർക്ക് പരുക്കേറ്റു. 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമുള്ള വിമാനത്തിലുണ്ടായിരുന്നു. വിമാനം പൈലറ്റ് ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നയമങ്ങൾ എയർലൈൻസ് കൊണ്ടുവന്നത്.

Advertisement
Advertisement