വൈദിക യോഗം സമ്മേളനം

Thursday 30 May 2024 12:41 AM IST

വൈക്കം : വൈദികയോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. വൈദികയോഗം വൈക്കം യൂണിയൻ പ്രസിഡന്റ് മഹേഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. വൈദികയോഗം യൂണിയൻ സെക്രട്ടറി ഷിബു ശാന്തി പട്ടശ്ശേരി, റോഷിത്ത് ശാന്തി, സിബിൻ ശാന്തി, ബിനു ശാന്തി, ദീപു ശാന്തി, കണ്ണൻ ശാന്തി, മനു ശാന്തി, ജീവൻ ശാന്തി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement