സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Thursday 30 May 2024 12:08 AM IST

കോട്ടയം : കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗക്കാരായ യുവതി യുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകും. ഒരു വർഷം ദൈർഘ്യമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്‌സായ ' ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ് കോഴ്‌സ് ജൂലായ് ഒന്നിന് ആരംഭിക്കും. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി : 18 - 30. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയായിരിക്കണം. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെൽട്രോൺ നോളജ് സെന്ററിലാണ് പരിശീലനം. ഫോൺ : 0481 2304031, 9747243668.

Advertisement
Advertisement