കുടിവെള്ള സ്വപ്നം യാഥാർത്ഥ്യമായി

Thursday 30 May 2024 6:53 AM IST

കല്ലമ്പലം: കുടവൂർ കാവുവിള പട്ടികജാതി കോളനി നിവാസികളുടെ ചിരകാല അഭിലാഷമായ കുഴൽക്കിണർ യാഥാർത്ഥ്യമായി.സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം ഇ.ജലാലുദ്ദീന്റെ ശ്രമഫലമായി ജില്ലാപഞ്ചായത്ത് അംഗം പ്രിയദർശിനി ഫണ്ട് അനുവദിക്കുകയായിരുന്നു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജിൻ,നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു,ഇക്ബാൽ, രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം.

Advertisement
Advertisement