ഊട്ടുതിരുനാൾ നേർച്ചപായസം

Thursday 30 May 2024 12:00 AM IST

തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിലെ വി. അന്തോണീസിന്റെ ഊട്ടുതിരുനാളിനോട് അനുബന്ധിച്ചു നേർച്ചപ്പായസത്തിന്റെ ഒരുക്കത്തിനായി ദേവാലയം റെക്ടർ ഫാ. ജോസഫ് ജോഷി മുട്ടിക്കൽ ആശിർവാദവും തീ കൊളുത്തലും നടത്തി. അസി. വികാരി ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ, ഫാ. സെബാസ്റ്റ്യൻ തെക്കേതെച്ചേരി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ബെന്നി ചക്കാലക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി അഗസ്റ്റിൻ തേങ്ങാപ്പുരയ്ക്കൽ, ജോയിന്റ് കൺവീനർ വിനു കാച്ചപ്പിള്ളി, ഊട്ടുസദ്യ കമ്മിറ്റി ചെയർമാൻ ജോസ് തുണ്ടത്തിൽ, കൈക്കാരന്മാരായ മൈക്കിൾ നേറോണ, റോമി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. രാമദാസ് ആലുവയുടെ നേതൃത്വത്തിലുള്ള പാചക വിദഗ്ദ്ധരാണ് 25,000 ഓളം പാക്കറ്റ് നേർച്ച പായസം തയ്യാറാക്കുന്നത്. ജൂൺ 11 നാണ് പ്രസിദ്ധമായ ഊട്ടുതിരുനാൾ.

Advertisement
Advertisement