ഇന്നർ എൻജിനിയറിംഗ് യോഗ ക്ലാസ്

Wednesday 29 May 2024 9:32 PM IST

തലശ്ശേരി:നിത്യജീവിതത്തിൽ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിന് പ്രയോജനപ്പെടുന്ന ഇന്നർ എൻജിനിയറിംഗ് യോഗ ക്ലാസുകൾ ജൂൺ 5 ന് കുയ്യാലിയിലെ കൺവൻഷൻ ഹാളിൽ തുടങ്ങും. ശാംഭവി മഹാമുദ്രയെന്ന ശക്തമായ ക്രിയായോഗ അടക്കം പഠിക്കാൻ അവസരം ലഭിക്കുമെന്ന് ഇഷ ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 5 മുതൽ 11 വരെ ഒരാഴ്ചയാണ് പഠന പരിശീലനം. പ്രവേശന ഫീസ് ഉണ്ട് . കൊവിഡ് കാലത്തിന് ശേഷം ആളുകളിൽ കഠിനമായ സമ്മർദ്ദമുണ്ടായ സാഹചര്യത്തിലാണ് യോഗ പ്രോഗ്രാം ഒരുക്കിയതെന്ന് കെ.എസ്. യദുൽ, എ.കെ.ഹരികൃഷ്ണൻ, കെ.സജീവൻ, അമ്യതരാജ് പൂവാടൻ, ബാബു പാറാൽ, ടി.വി.ഉജ്വൽ, ഭരദ്വാജ് ദേവ്, സജിതാ അമൃത് രാജ് എന്നിവർ വിശദീകരിച്ചു.ഫോൺ: 7902280343.

Advertisement
Advertisement