എം.എൽ.എ കത്തുനൽകി

Thursday 30 May 2024 1:21 AM IST

അമ്പലപ്പുഴ: റോഡ് നിർമ്മാണത്തിലെ അപാകതകൾ അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എച്ച്.സലാം എം.എൽ.എ കത്തുനൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാക്കാഴം - മുരളി മുക്ക് റോഡാണ് നിർമ്മാണം പൂർത്തിയാക്കി ഒരു മാസം പിന്നിട്ടപ്പോൾ തകർന്നു തുടങ്ങിയത്. റീബിൾഡ് കേരള പദ്ധതിയിൽ 64ലക്ഷം രൂപ ചെലവഴിച്ചാണ് 790 മീറ്റർ നീളവും 3 മീറ്റർ ടാറിംഗ് വീതിയുമുള്ള റോഡ് പൂർത്തിയാക്കിയത്. പുനർനിർമ്മാണത്തിനായി പൊളിച്ച് മെറ്റൽ നിരത്തിയെങ്കിലും കാലങ്ങൾക്ക് ശേഷവും പണി ആരംഭിച്ചിരുന്നില്ല. ഇതോടെ നാട്ടുകാർ ഏറെ ദുരിതത്തിലായി. തുടർന്നാണ് മന്ത്രി, ചീഫ് എൻജിനിയർ, കളക്ടർ എന്നിവർക്ക് എം.എൽ.എ കത്തുനൽകിയത്.

Advertisement
Advertisement