മേൽക്കൂര തകർന്നു

Thursday 30 May 2024 12:32 AM IST

മുഹമ്മ: കാറ്റിലും മഴയിലും മരം വീണ് കയർ ഫാക്ടറിയുടെ മേൽക്കൂര തകർന്നു. ആഞ്ഞിലിമരം കടപുഴകി വീണതിനെ തുടർന്ന് മുഹമ്മ 16-ാം വാർഡിൽ കായിക്കര ക്ഷേത്രത്തിന് കിഴക്ക് മൂലങ്കുഴിയിൽ റാവുവിന്റെ ലോണെടുത്ത് ആരംഭിച്ച കയർ ഫാക്ടറിയാണ് കാറ്റിലും മഴയിലും മരം വീണ് തകർന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വില്ലേജിലും മുഹമ്മ പഞ്ചായത്തിലും റാവു പരാതി നൽകി.

Advertisement
Advertisement