വാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടി

Thursday 30 May 2024 1:45 AM IST

കോവളം: വാഴമുട്ടം- പാച്ചല്ലൂർ ബൈപ്പാസ് റോഡിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 18 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ബീമാപള്ളി സ്വദേശി ഹനീഫ് ഖാനാണ് (35) മാരുതി ഒമ്നിയിൽ കഞ്ചാവ് കടത്തിയത്. ഇന്നലെ രാവിലെ 11 ഓടെ പാച്ചല്ലൂർ തോപ്പടിക്ക് സമീപത്ത് നിന്നാണ് എക്സൈസ് സിറ്റി യൂണിറ്റ് ഇയാളേയും വാഹനത്തേയും പിടികൂടിയത്. വാഹനത്തിൽ പ്രത്യേക അറകൾ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾ മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് കമ്മിഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് സി.ഐമാരായ കൃഷ്ണകുമാർ, യുനീസ്, എസ്.ഐമാരായ വിനോദ്, മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement
Advertisement