എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Thursday 30 May 2024 1:41 AM IST

കണ്ണൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ലോഡ്ജിൽ നിന്നും പിടികൂടി. മാവിലായി മുണ്ടല്ലൂരിലെ സി.കെ.സൽനിത്ത് (31)ആണ് ടൗൺ പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിൽ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നഗരത്തിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ പാന്റിലെ പേഴ്സിൽ നിന്നും മൂന്ന് കവറുകളിലായി സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെടുത്തത്. ചെറുകവറുകളിലാക്കി ലഹരി മരുന്ന് വിൽപനക്കെത്തിച്ചതാണെന്നാണ് പൊലീസ് നിഗമനം. ടൗൺ എസ്‌.ഐ സവ്യസാചി, സീനിയർ സി.പി.ഒമാരായ സുധീഷ്, അജിത്ത്, സി.പി.ഒമാരായ വിജി, മഹേഷ്, സനോജ് എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്നുമായി യുവാവിനെ കസ്റ്റഡിയിലെടുത്തത്.

Advertisement
Advertisement