യു.എ.പി.എ കേസിൽ ഷർജീൽ ഇമാമിന് ജാമ്യം

Thursday 30 May 2024 1:56 AM IST

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് ആരോപിച്ച് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ കേസിൽ ആക്‌ടിവിസ്റ്ര് ഷർജീൽ ഇമാമിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. 2020 ജനുവരി 28നാണ് ഷർജീൽ അറസ്റ്റിലായത്. ചുമത്തിയിരിക്കുന്ന കുറ്റത്തിന് നിയമത്തിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ള ശിക്ഷയുടെ പകുതിയോളം ഷർജീൽ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞതായി ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സുരേഷ് കുമാർ കയ്‌ത്, മനോജ് ജെയ്ൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിലും പ്രതിയായതിനാൽ ഷർജീലിന് ജയിൽമോചിതനാകാൻ കഴിയില്ല.

Advertisement
Advertisement