ഫ്രഞ്ച് പാലർമെന്റിൽ പതാക വീശിയ എം.പിക്ക് സസ്പെൻഷൻ

Thursday 30 May 2024 2:36 AM IST

പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ പാലസ്തീൻ പതാക വീശിയ എം.പിക്ക് സസ്പെൻഷൻ. പാലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി ഫ്രാൻസ് അംഗീകരിക്കുമോ എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് എം.പിയും ഇടതുപക്ഷ ലെസ് ഇൻസൂമിസ് പാർട്ടിയുടെ ഉപനേതാവുമായ സെബാസ്റ്റ്യൻ ദിലോഗുവിന്റെ പ്രതിഷേധം. സർക്കാരിന്റെ അനുവാദം വാങ്ങാതെയാണ് അദ്ദേഹം പാലസ്തീൻ പതാക വീശിക്കാണിച്ചതെന്നും ഇത് സ്വീകാര്യമായ നടപടിയല്ലെന്നും സ്പീക്കർ യേൽ ബ്രൗൺപിവൈറ്റ് പറഞ്ഞു.

രണ്ടാഴ്ചത്തേക്കാണ് സസ്‍പെൻഷൻ. അതോടൊപ്പം പാർലമെന്ററി അലവൻസ് രണ്ട്മാസത്തേക്ക് പകുതിയായി കുറക്കുകയും ചെയ്തു. തുടർന്ന് ദിലോഗ് പാർലമെന്റിൽ പ്രതിഷേധിച്ചു. സംഭവത്തിനു ശേഷം ലോകത്ത് സമാധാനം കൊണ്ടുവരാനായി ഏതു സമയത്തും എവിടെ വെച്ചും പ്രതിഷേധം തുടരുമെന്ന് ലെസ് ഇൻസൂമിസ് പാർട്ടി എക്സിൽ കുറിച്ചു.

Advertisement
Advertisement