ബിരിയാണിയുടെ പേരിൽ കിട്ടിയ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് എന്തിന്? രാഷ്ട്രീയം പണവും പ്രശസ്‌തിയും നിറയ്‌ക്കാനുള്ള തണ്ണീർമത്തൻ സഞ്ചിയല്ല

Thursday 30 May 2024 9:55 AM IST

നടി കനി കുസൃതിയ‌്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. തന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് എതിരായിട്ടും ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചത് കാശിന് വേണ്ടിയായിരുന്നെന്ന് കനി പ്രതികരിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു? എന്നാണ് ഹരീഷ് ചോദിക്കുന്നത്.

അതല്ല, നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്‌തിയും നിറയ്‌ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല എന്നും ഹരീഷ് പേരടി വിമർശിച്ചു.

ഹരീഷിന്റെ വാക്കുകൾ-

''രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി "ബിരിയാണി" എന്ന സിനിമ ചെയ്‌തത് എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വയ്‌ക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..നീതി ബോധമുള്ള മനുഷ്യരും ഇന്ത്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്‌തിയും നിറയ്‌ക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ''

Advertisement
Advertisement