കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ മാതാപിതാക്കൾ എന്തൊക്കെ ചെയ്യണം? വീഡിയോ

Thursday 30 May 2024 4:38 PM IST

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഇതാണ് പ്ലാനറ്റ് സെർച്ച് വിത്ത് എംഎസിന്റെ പുതിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. കുട്ടികൾ വിഷാദത്തിലേക്ക് വഴുതി വീഴുന്നതെങ്ങനെ? കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വീട്ടിനകത്ത് എന്ത് ചെയ്യാൻ കഴിയും? സ്നേഹം നിറഞ്ഞ കുടുംബം അതാണുത്തരം എന്നാണ് ഇതിനുള്ള മറുപടിയായി ഡോ. മിർസ പറഞ്ഞിരിക്കുന്നത്.

പണ്ടുകാലത്ത് കുട്ടികളെ തല്ലിയില്ലെങ്കിൽ അവർ വഴിതെറ്റിപ്പോകുമെന്ന് തെറ്റിദ്ധാരണ മുതി‌ന്നവരിൽ ഉണ്ടായിരുന്നു. എന്നാൽ, ഇങ്ങനെ വളർത്തുന്ന കുട്ടികളിൽ ധാരാളം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. മാത്രമല്ല, അവരിൽ അക്രമ വാസനയും ഉണ്ടാകുന്നു. മറ്റുള്ളവരോട് സ്‌നേഹം പ്രകടിപ്പിക്കാൻ ഈ കുട്ടികൾക്ക് സാധിക്കില്ല. അതിനാൽ കുട്ടികൾക്ക് സ്‌നേഹം നൽകി വളർത്തണം. വീട്ടിലും സ്‌കൂളിലുമെല്ലാം കുട്ടികളെ ശാരീരികോപദ്രവം നടത്തി കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നതിന് പകരം സ്നേഹത്തിലൂടെ എല്ലാം പറഞ്ഞ് മനസിലാക്കണം എന്നാണ് ഡോ. മിർസ പറയുന്നത്. അതിന് ഒരു ഉദാഹരണവും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളേജ് ലണ്ടൻ തുടങ്ങിയ ലോക പ്രസിദ്ധ സ്ഥാപനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുകയും, പഠിപ്പിക്കുകയും, ഗവേഷണം നടത്തുകയും ചെയ്ത വലിയ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് ഡോ മിർസ. 16 മിനിട്ടോളമുള്ള വീഡിയോയിൽ മാതാപിതാക്കൾക്ക് വളരെയധികം അറിവ് പകർന്നുതരുന്ന കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

Advertisement
Advertisement